കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റില്‍



കോഴിക്കോട്: കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റില്‍. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ സുനുവാണ് പിടിയിലായത്. തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം തന്നെ പീഡിപ്പിച്ചെന്നാണ് തൃക്കാക്കര സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടമ്മയുടെ പരാതി.

കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനില്‍വച്ചാണ് തൃക്കാക്കര പൊലീസ് സുനുവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സി.ഐയെ ചോദ്യം ചെയ്യുകയാണ്.

ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായിരുന്നു തൃക്കാക്കര പൊലീസിന്റെ നടപടി.കേസിലെ മൂന്നാം പ്രതിയാണ് ഇന്‍സ്‌പെക്ടര്‍. തൃക്കാക്കരയിലും കടവന്ത്രയിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

വീട്ടില്‍ വെച്ച് ഭീഷണിപ്പെടുത്തിയും ബലാത്സം?ഗം ചെയ്തുവെന്ന് യുവതി പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കം ആറു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.