തലമുറകളുടെ ഒത്തുചേരലുമായി വീണ്ടുമൊരു കുടുംബ സംഗമം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി തെങ്ങിലകത്ത് കുടുംബ സംഗമം


കൊയിലാണ്ടി: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം വിളിച്ചോതി ഒരിക്കല്‍ക്കൂടി തെങ്ങിലകത്ത് കുടുംബം ഒത്തുചേര്‍ന്നു. മുന്നാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കുടുംബ സംഗമം മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി.എ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

എംഎൽഎ കാനത്തിൽ ജമീല മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ടി.എ ഇമ്പിച്ചിഅഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് കൺവീനർ ടി.എ അബ്ദുൽ ഹമീദ് സദസിനെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു.

ടി.എ സലാം, എം മുഹമ്മദ്അലി, യു അബ്ദുൽ ഖാദർ, കെ.വി അബ്ദുൽ റഹ്മാൻ, എം.സലീം, സഹീർ ഗാലക്സി, എം.എ ബഷീർ, എം.ജാഫർ, പ്രവാസി പ്രധിനിധി കെ.എം ഷെരീഫ് എന്നിവർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു.

വൈസ് ചെയർമാൻ വി.സി റസാക്ക് സ്വാഗതവും ടി.എ സുൽത്താൻ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കുടുംബത്തിലെ മുതിര്‍ന്ന കുടുംബാംഗങ്ങളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.