പതാക ഉയർത്തി, പ്രതിജ്ഞ ചൊല്ലി, ഉന്നത വിജയം നേടിയവരെ അനുമോദിച്ചു; കൊയിലാണ്ടിയിൽ മർച്ചന്റ്സ് അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ ഓഫീസ് പരിസരത്ത് അമേത്ത് കുഞ്ഞഹമ്മദ് ദേശീയാ പതാക ഉയർത്തി. പി.ചന്ദ്രൻ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പ്രസിഡന്റ്‌ കെ.കെ.നിയാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി കെ പി രാജേഷ് നന്ദി പറഞ്ഞു.

വൈകീട്ട് കെ.എം.എ ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും ഭിന്നശേഷി മേഖലയിലും ഉന്നത വിജയം നേടിയവവരെയും ആദരിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ്‌ കെ.കെ.നിയാസ് അധ്യക്ഷനായി.

വാർഡ് കൗൺസിലർ പി.വി.മനോജ്‌, കെ.ഗോപാലകൃഷ്ണൻ, കെ.വി.നസീർ, പി.ചന്ദ്രൻ, പി.വി.പ്രജീഷ്, പി.പി.ഉസ്മാൻ, പി.വി.മനീഷ് ബാബു, സുകന്യ, വനിതാ വിങ് സെക്രട്ടറി നസീന, ജീഷ്മ, പ്രജീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി.രാജേഷ് സ്വാഗതവും യു.കെ.അസീസ് നന്ദിയും പറഞ്ഞു.

വീഡിയോ കാണാം: