‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’; സ്വാതന്ത്ര്യദിനത്തിൽ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ സെക്കുലർ സ്ട്രീറ്റ്


കൊയിലാണ്ടി: ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ സെക്കുലർ സ്ട്രീറ്റുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്ന പരേഡ് നടന്നു.

സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച പരേഡ് പുതിയ ബസ് സ്റ്റാന്റിൽ സമാപിച്ചു. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം കേന്ദ്രകമ്മറ്റി അംഗം പി.വിശ്വൻ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.വി.അനുഷ നന്ദിയും പറഞ്ഞു. ദിനൂപ് സി.കെ, സി.ബിജോയ്, പ്രദീപ് ടി.കെ, കെ.അഭിനീഷ്, റിബിൻ കൃഷ്ണ, വി.എം.അജീഷ് എന്നിവർ നേതൃത്വം നൽകി.