അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം


വടകര: വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. മേപ്പയിൽ ഗവൺമെൻറ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ, മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ, പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ, എന്നിവിടങ്ങളിലാണ് വിവിധ വിഷയങ്ങളിൽ അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നത്.

മേപ്പയിൽ ഗവൺമെൻറ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹിന്ദി സംസ്കൃതം കൊമേഴ്സ് ഇംഗ്ലീഷ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം 24ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും. 

മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അറബിക്, ഹിന്ദി, മാത്തമാറ്റിക്സ്, കംബ്യൂട്ടർ സയൻസ് വിഷയങ്ങളിലാണ് നിയമനം.അറബിക് അധ്യാപക തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ മെയ് 27 ന് രാവിലെ 10-30 നും ഹിന്ദി അധ്യാപക തസ്സികയിലേക്കുള്ളത് ഉച്ചയ്ക്ക് 12 മണിക്കും നടക്കും. ഹൈസ്കൂൾ അധ്യാപകയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് സ്കൂൾ ഓഫീസിൽ എത്തണം.

എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് വിഭാ​ഗത്തിൽ മെയ് 29 ന്. രാവിലെ 10 മണിക്കും, ജൂനിയർ കംബ്യൂട്ടർ സയൻസ് ഒഴിവിലേക്ക് 11.30 നും ആണ് അഭിമുഖം. 

പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി ഹിസ്റ്ററി, മാത്‌സ് അധ്യാപക തസ്തികകളിലാണ് നിയമനം. അഭിമുഖം 23 ന് രാവിലെ10 ന്. കൂടുതൽ വിവിരങ്ങൾക്ക്: 0496 2552421.