എസ്.എസ്.എല്‍.സി, പ്ലസ് ടു പ്രതിഭകള്‍ക്ക് ആദരം; വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ച് അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം


പയ്യോളി: എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം. പി.എസ്.സി അധ്യാപനനിയമനം ലഭിച്ച ടി.കെ.വിജീഷിനേയും ബി.എ.എം.എസ് പരീക്ഷയില്‍ വിജയം കൈവരിച്ച ഡോ. പി.അഞ്ജന ഗിരീഷിനെയും സംഘം ആദരിച്ചു. കൊയിലാണ്ടി മുന്‍ എം.എല്‍.എ കെ.ദാസനാണ് പ്രതിഭകളെ അനുമോദിച്ചത്.

തുടര്‍ന്ന് അധ്യാപകനായ കെ.കെ.ഉബൈദ് തുടര്‍ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. കെ.ദാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിജീഷ്.ടി.കെ സ്വാഗതവും എം.സി.സജിത്ത് അധ്യക്ഷത ഹിക്കുകയും ചെയ്തു.

കൗണ്‍സിലര്‍മാരായ കെ.സി. ബാബു, ഷൈമ ശ്രീജു, പൊതു പ്രവര്‍ത്തകന്‍ കൊളാവിപ്പാലം രാജന്‍, തീരദേശ വികസ സമിതി കണ്‍വീനര്‍ കെ.ടി.രാജീവന്‍, തേജസ്വിനി പരസ്പരസഹായ സംഘം രക്ഷാധികാരി വി.വി.അനിത, സ്‌നേഹതീരം റസിഡന്‍സ് പ്രസിഡന്റ് എം.ടി.ബിജു എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. അശ്വതി സഗിത്ത് നന്ദി പ്രകാശിപ്പിച്ചു.