കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു; ഒഴിവുകള്‍ ഇവയാണ്


കൊയിലാണ്ടി: ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സി ഒ.പി.എ ട്രേഡിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലും ആണ് ഒഴിവുകള്‍.

യോഗ്യത: സി.പി.ഒ ട്രേഡ്: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി /എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി /എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 25ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0496 2631129.