മികച്ച ഗൈഡ്‌സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് നേടി കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റ്


കൊയിലാണ്ടി: 2019-2020 വര്‍ഷത്തെ മികച്ച ഗൈഡ്‌സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്. കോവിഡ് കാരണമാണ് അംഗീകാരം വൈകിയത്.

കോഴിക്കോട് ജില്ലയിലെ ഈ നേട്ടം കൈവരിച്ച ഏക ഗൈഡ്‌സ് യൂണിറ്റാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വസുപ്രഭയാണ് ഗൈഡ്‌സ് ക്യാപ്റ്റന്‍.