ചീഫ് ജൂറിയായി സംവിധായകന്‍ ഹരികുമാര്‍, കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ ജൂറിയെ പ്രഖ്യാപിച്ചു; എന്‍ട്രികള്‍ അയക്കാന്‍ ഇനി വൈകേണ്ട


കൊയിലാണ്ടി: ചലച്ചിത്ര സ്‌നേഹികളുടെ കൊയിലാണ്ടിയിലെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോടിന്റെ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2023 ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ ഹരികുമാര്‍ ചീഫ് ജൂറിയും മുഹമ്മദ് മുസ്തഫ സ്‌പെഷ്യല്‍ ജൂറിയുമാണ്.

സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍, ക്യാമറമാന്‍ പ്രശാന്ത് പ്രണവം, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ഗാനരചയിതാവ് നിധീഷ് നടേരി, പ്രേമദാസ് ഇരുവള്ളൂര്‍, നടന്‍ സുശീല്‍ കുമാര്‍, പോസ്റ്റര്‍ ഡിസൈനര്‍ മനു ഡാവിഞ്ചി എന്നിവരാണ് ജൂറി. എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള ബ്രോഷര്‍ പ്രകാശനവും സോഷ്യല്‍ മീഡിയ വഴി നിര്‍വഹിക്കപ്പെട്ടു.

പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ ഉപദേശകനായിട്ടുള്ള ക്യു.എഫ്.എഫ്.കെയുടെ രണ്ടാമത് ഫെസ്റ്റിവലിലേക്കാണ് എന്‍ട്രി ക്ഷണിക്കുന്നത്.