ട്രെയിൻ യാത്രക്കിടെ യുവതിയെ എലി കടിച്ചു; ചോറോട് സ്വദേശിനിക്ക് റെയിൽവേ 20,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി


വടകര : ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തിൽ റെയിവേ 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. 2016 ലാണ് സംഭവം.കാച്ചിഗുഡയിൽ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോറോട് സ്വദേശിനി സാലി ജെയിംസിന്റെ ഇടത് കൈത്തണ്ടയിൽ എലി കടിച്ചത്. ജില്ലാ ഉപഭോക്തൃകോടതിയുടേതാണ് വിധി.

ട്രെയിൽ ഷൊർണൂരിൽ സ്റ്റേഷനിൽ നിർത്തിയപ്പോൾ ടിടിഇയെ സംഭവം അറിയിച്ചു. തുടർന്ന് റെയിവേ ഡോക്ടർ എത്തുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു.നാട്ടിലെത്തിയ ശേഷം വടകര സഹകരണ ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പും, പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പും എടുത്തു. തുടർന്ന് റെയിവേയുടെ അനാസ്ഥ ചൂണ്ടികാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.