Tag: QFFK

Total 6 Posts

‘കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം’; ഒരു ഗൃഹനാഥയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ അതിജീവനം, ക്യു.എഫ്.എഫ്.കെയുടെ ഹ്രസ്വചിത്രം കിഡ്‌നാപ് ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: ചലച്ചിത്ര കൂട്ടായ്മയായ ക്യു.എഫ്.എഫ്.കെ നിര്‍മ്മിച്ച കിഡ്‌നാപ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിന് കൂടുതല്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരൂപയോഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ‘കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം, കാലം മാറുന്നതിനൊപ്പം കരുതലെടുത്തില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ വന്നേക്കാം’ എന്നതാണ് ചിത്രം മുന്നോട്ട് വെക്കുന്ന സന്ദേശം. പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത്

‘ഡിജിറ്റൽ വില്ലേജ്’ ചിത്രത്തിനായി കാസർകോട് മുതൽ എറണാകുളം വരെ പ്രചരണയാത്ര; കൊയിലാണ്ടിയിൽ സ്വീകരണമൊരുക്കി ക്യു.എഫ്.എഫ്.കെ

കൊയിലാണ്ടി: യുലിൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഡിജിറ്റൽ വില്ലേജ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ ഉത്സവ് രാജീവ്, കേന്ദ്ര കഥാപാത്രം ചെയ്ത ഋഷികേശ് എന്നിവർ കാസർകോട് മുതൽ എറണാകുളം വരെ സംഘടിപ്പിച്ച പ്രചരണയാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി മുൻസിപ്പൽ ബസ്റ്റാൻഡിൽ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ) ആണ് സ്വീകരണം

”മാറുന്ന സിനിമ അഭിരുചികള്‍” സെമിനാര്‍ സംഘടിപ്പിച്ച് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്; ചലചിത്ര പുരസ്‌കാര വിതരണവും മ്യൂസിക് നൈറ്റും ഇന്ന്

കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ചലച്ചിത്ര സെമിനാര്‍ നടത്തി. ‘മാറുന്ന സിനിമ അഭിരുചികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എന്‍.ഇ.ഹരികുമാര്‍ അവതരിപ്പിച്ചു. ക്യു.എഫ്.എഫ്.കെയുടെ രണ്ടാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ചലച്ചിത്ര ഹ്രസ്വദൃശ്യ മാധ്യമ പുരസ്‌ക്കാര ചടങ്ങിന് മുന്നോടിയായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിന് ശേഷം ഏഴ് വിഭാഗങ്ങളില്‍ മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം

ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങൾ; കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയുടെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഫലം പ്രഖ്യാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്(ക്യു എഫ് എഫ് ക്കെ) നടത്തിയ രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഫലം പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങളാണുള്ളത്. യു ട്യൂബ് ചാനൽ വഴിയായിരുന്നു ഫലപ്രഖ്യാപനം. മികച്ച ഡോക്യുമെന്ററി ഇരുൾ വീണ വെള്ളിത്തിര തിരഞ്ഞെടുത്തു. ഷോർട്ട് ഫിലിം ലോങ്ങ് മികച്ച ചിത്രമായി ചീരുവും ഷോർട് ചിത്രമായി

സംസ്ഥാന കലോത്സവത്തിലെ മികച്ച നടി നിള നൗഷാദിന് കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ സ്‌നേഹാദരം

കൊയിലാണ്ടി:ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നിള നൗഷാദിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ സ്‌നേഹാദരം. ചലച്ചിത്ര കഥാകൃത്ത് (പാല്‍ തു ജാന്‍വര്‍) അനീഷ് അഞ്ജലി നിള നൗഷാദിന് ഉപഹാരം സമര്‍പ്പിച്ചു. കൊയിലാണ്ടി വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് ക്യു.എഫ്.എഫ്.കെ പ്രസിഡന്റ് പ്രശാന്ത്

ചീഫ് ജൂറിയായി സംവിധായകന്‍ ഹരികുമാര്‍, കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ ജൂറിയെ പ്രഖ്യാപിച്ചു; എന്‍ട്രികള്‍ അയക്കാന്‍ ഇനി വൈകേണ്ട

കൊയിലാണ്ടി: ചലച്ചിത്ര സ്‌നേഹികളുടെ കൊയിലാണ്ടിയിലെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോടിന്റെ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2023 ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ ഹരികുമാര്‍ ചീഫ് ജൂറിയും മുഹമ്മദ് മുസ്തഫ സ്‌പെഷ്യല്‍ ജൂറിയുമാണ്. സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍, ക്യാമറമാന്‍ പ്രശാന്ത് പ്രണവം, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ഗാനരചയിതാവ് നിധീഷ് നടേരി, പ്രേമദാസ് ഇരുവള്ളൂര്‍, നടന്‍ സുശീല്‍