സംസ്ഥാന കലോത്സവത്തിലെ മികച്ച നടി നിള നൗഷാദിന് കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ സ്‌നേഹാദരം


കൊയിലാണ്ടി:ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നിള നൗഷാദിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ സ്‌നേഹാദരം. ചലച്ചിത്ര കഥാകൃത്ത് (പാല്‍ തു ജാന്‍വര്‍) അനീഷ് അഞ്ജലി നിള നൗഷാദിന് ഉപഹാരം സമര്‍പ്പിച്ചു.

കൊയിലാണ്ടി വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് ക്യു.എഫ്.എഫ്.കെ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. നൗഷാദ് ഇബ്രാഹിം, രവി.വി.കെ, സാബു കീഴരിയൂര്‍, മഹേഷ് കെ.പി, ആന്‍വിന്‍, ഹരി ക്ലാപ്‌സ്, ശിവപ്രസാദ്, എസ്.ആര്‍.ഖാന്‍, വിശ്വനാഥന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ വെറ്റിലപ്പാറ എന്നിവര്‍ സംസാരിച്ചു.

അഡ്വ വി.സത്യന്‍ സ്വാഗതവും ഷീജ രഘുനാഥ് നന്ദിയും പറഞ്ഞു.