‘കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം’; ഒരു ഗൃഹനാഥയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ അതിജീവനം, ക്യു.എഫ്.എഫ്.കെയുടെ ഹ്രസ്വചിത്രം കിഡ്‌നാപ് ശ്രദ്ധേയമാകുന്നു


കൊയിലാണ്ടി: ചലച്ചിത്ര കൂട്ടായ്മയായ ക്യു.എഫ്.എഫ്.കെ നിര്‍മ്മിച്ച കിഡ്‌നാപ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിന് കൂടുതല്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരൂപയോഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

‘കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം, കാലം മാറുന്നതിനൊപ്പം കരുതലെടുത്തില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ വന്നേക്കാം’ എന്നതാണ് ചിത്രം മുന്നോട്ട് വെക്കുന്ന സന്ദേശം. പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണ്. ഒരു ഗൃഹനാഥയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ അതിജീവനം കൂടിയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സംസ്ഥാന യുവജനകമ്മീഷന്റെ സാമൂഹിക ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായുള്ള എന്‍ട്രി ക്ഷണിക്കലിലേക്ക് കൂടിയാണ് ക്യു.എഫ്.എഫ്.കെ കിഡ്‌നാപ് കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രീകരിച്ചത്.
അജു ശ്രീജേഷിന്റെ കഥക്ക് സംവിധാനം നിര്‍വഹിച്ചത് നൗഷാദ് ഇബ്രാഹിം.

ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് ചില്ല. ഛായാഗ്രഹണം ചന്തു മേപ്പയ്യൂര്‍, കിഷോര്‍ മാധവന്‍, നിധീഷ് സാരംഗി.
അസോസിയേറ്റ് ഡയരക്ടര്‍മാര്‍ ആന്‍സന്‍ ജേക്കബ്ബ്, ജിത്തു കാലിക്കറ്റ്, ജനു നന്തിബസാര്‍, വിശാഖ്, ആര്‍ട്ട് മകേശന്‍ നടേരി, പോസ്റ്റര്‍ ദിനേഷ് യു.എം, എഡിറ്റര്‍ വിഷ്ണു ആനന്ദ്, മ്യൂസിക് ഫിഡല്‍ അശോക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി ക്ലാപ്‌സ്.

ശ്രീപാര്‍വതി, നയന അനൂപ്, പ്രശാന്ത് ചില്ല, ആന്‍സന്‍ ജേക്കബ്ബ്, വിശാഖ് എന്നിവരാണ് അഭിനേതാക്കള്‍.
ക്യു.എഫ്.എഫ്.കെയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് കിഡ്‌നാപ് റിലീസ് ചെയ്തത്.