മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കൊയിലാണ്ടി സ്വദേശികള്‍
കൊയിലാണ്ടി: മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് മുചുകുന്ന്, കൊല്ലം സ്വദേശികളായ യുവാവും യുവതിയും. മുചുകുന്ന് സ്വദേശി റിനീഷ് (34), കൊല്ലം സ്വദേശിനി ഷിജി (34) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമായിരുന്നു.
റിനീഷിനെയും ഷിജിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലിയില്‍ കണ്ടെത്തിയത്. റിനീഷ് ഇന്ത്യന്‍ ആര്‍മിയിലെ സൈനികനാണ്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും സംഭവ സ്ഥലത്തെത്തി.
ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.