ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ ഗാനമേളയും ഫ്യൂഷന്‍ തിരുവാതിരയും; കോരപ്പുഴ കാവില്‍ക്കോട്ട തിറ മഹോത്സവം ഫെബ്രുവരി 14മുതല്‍
എലത്തൂര്‍: കോരപ്പുഴ കാവില്‍ക്കോട്ട ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 14 മുതല്‍ 17 വരെ നടക്കും. ഫെബ്രുവരി എട്ടിന് കൊടിയേറ്റത്തോടെ ഉത്സവത്തിന് തുടക്കമാകും.
14ന് നാഗപൂജ, പ്രാദേശിക കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതനൃത്ത പരിപാടി നാട്ടരങ്ങ്, കാവില്‍ക്കോട്ട ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തിരുവാതിര, ഭണ്ഡാരം വരവ്, മുഹൂര്‍ത്ത കുലമുറി പ്രാദേശിക ആഘോഷ വരവുകള്‍ എന്നിവ നടക്കും.
15ന് രാത്രി 9 മണിക്ക് സീ കേരളം സരിഗമ പാ ഫെയിം ശ്രീജിഷ് ആന്‍ഡ് ടീം നയിക്കുന്ന മാക്‌സ് മ്യൂസിക്കല്‍ കൊയിലാണ്ടിയുടെ ഗാനമേള, ഫെബ്രുവരി 16ന് ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വശ്രീ കലാമണ്ഡലം ശിവദാസന്‍മാരാര്‍ നയിക്കുന്ന വാദ്യമേളത്തോടെയുള്ള ആഘോഷ വരവ്, താലപ്പൊലി കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. പാണ്ടിശാലക്കല്‍ പ്രശാന്ത് കണ്‍വീനറായുള്ള വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.