തൃക്കാർത്തികയുടെ സായാഹ്നത്തിൽ ദീപപ്രഭയിൽ കുളിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രം; ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക ദിനം ആഘോഷിച്ചു. തൃക്കാർത്തിക ദിവസമായ ബുധനാഴ്ച വൈകീട്ട് അക്ഷരാർത്ഥത്തിൽ ക്ഷേത്രം ദീപപ്രഭയിൽ കുളിച്ചു. നൂറുകണക്കിന് ഭക്തരാണ് കാർത്തിക ദീപം തെളിയിക്കാനും ദർശനത്തിനുമായി ക്ഷേത്രത്തിലെത്തിയത്.

രാവിലെ അഞ്ച് മണിക്ക് നട തുറന്നത് മുതല്‍ വിശേഷാല്‍ പൂജകളും അഖണ്ഡനാമജപവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പ്രസാദ സദ്യയും ഉണ്ടായിരുന്നു. വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍ എല്ലാ ഭക്തജനങ്ങള്‍ക്കും അവസരം നൽകി.

കൊയിലാണ്ടി സ്വദേശിയായ ഫോട്ടോഗ്രാഫർ ജോണി എംപീസ് പകർത്തിയ ദീപങ്ങളാൽ അലങ്കൃതമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ മനോഹരമായ ചിത്രങ്ങൾ താഴെ കാണാം.