സ്‌കൂളിന്റെ അഭിമാനമുയര്‍ത്തിയ കുരുന്ന് പ്രതിഭകള്‍ക്ക് ആദരം; ‘സമ്മോഹനം 2k23’ പരിപാടിയുമായി കൊല്ലം ജി.എം.എല്‍.പി സ്‌കൂള്‍


കൊയിലാണ്ടി: ഈ വര്‍ഷത്തെ ഉപജില്ല കായികമേള, ശാസ്ത്രമേള, കലാമേള എന്നിവയില്‍ മികച്ച വിജയം കൈവരിച്ച കൊല്ലം ഗവ.മാപ്പിള എല്‍.പി സ്‌കൂളിലെ കുഞ്ഞ് പ്രതിഭകളെ ആദരിച്ചു. വിദ്യാലയത്തിന്റെ അഭിമാനമുയര്‍ത്തിയ കുരുന്ന് പ്രതിഭകളെ ആദരിക്കുന്നതിനായി സ്‌കൂളില്‍ ‘സമ്മോഹനം 2k23’ എന്ന പേരില്‍ ആദരവ് പരിപാടി സംഘടിപ്പിച്ചു.

പരിപാടി നഗരസഭ കൗണ്‍സിലര്‍ കെ.എം.നജീബ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.ജി ചെയര്‍മാന്‍ അന്‍സാര്‍ കൊല്ലം മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സുമയ്യ എ.വി.അദ്ധ്യക്ഷത വഹിച്ചു. നുസ്റത്ത്, ലീന, ബിന്ദു ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു.ബി സ്വാഗതവും ഷര്‍ഷാദ്.കെ.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി.