ഇനി പാചകം പുതിയ പാത്രങ്ങളില്‍; കൊയിലാണ്ടി നഗരസഭയിലെ 71 അങ്കണവാടികള്‍ക്ക് അടുക്കള പാത്രങ്ങള്‍ വിതരണം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 71 അങ്കണവാടികള്‍ക്ക് അടുക്കളപാത്രങ്ങള്‍ വിതരണം ചെയ്ത് നഗരസഭ. ഇ.എം.എസ് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷനായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ഷബില പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ടി.കെ.റുഫീല സ്വാഗതവും എം.മോനിഷ നന്ദിയും രേഖപ്പെടുത്തി. കൊയിലാണ്ടി നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളിലേക്കും വിവിധ തരം അടുക്കള പാത്രങ്ങള്‍ വിതരണം ചെയ്തു.