‘റൺ ഫോർ യൂണിറ്റി’; മിഡ്നൈറ്റ് യൂണിറ്റി റണ്ണില്‍ യൂണിഫോം കാറ്റഗറിയിൽ കേരള പോലീസ് ടീം ജേതാക്കള്‍, കൊയിലാണ്ടിക്കും അഭിമാനനിമിഷം


Advertisement

കണ്ണൂര്‍: ‘റൺ ഫോർ യൂണിറ്റി’ എന്ന സന്ദേശവുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘മിഡ്നൈറ്റ് യൂണിറ്റി റൺ’ പരിപാടിയില്‍ യൂണിഫോം കാറ്റഗറിയിൽ കേരള പോലീസ് ടീം ജേതാക്കളായി. യൂണിഫോം കാറ്റഗറിയിൽ ആർമി, നേവി, എയർഫോഴ്‌സ്‌, ഫോറസ്റ്റ്‌, എക്സൈസ്, ഫയർഫോഴ്സ് എന്നീ ടീമുകളെ പിന്തള്ളിയാണ് കേരള പോലീസ് ടീം ജേതാക്കളായത്‌.

Advertisement

സിവിൽ പോലീസ് ഓഫീസർമാരായ ഷെറിൻ, ബഷീർ, ബേബി, വിഷ്ണു, വിനു എന്നിവരടങ്ങിയ അഞ്ച് പേരുടെ സംഘമാണ്‌ കേരള പോലീസ് ടീമില്‍ ഉണ്ടായിരുന്നത്‌. ഇതിൽ വിഷ്ണുവും ബേബിയും കൊയിലാണ്ടി സ്വദേശികള്‍ ആണ്‌. സിവിൽ പോലീസ് ഓഫീസർ ആയി മലബാർ സ്പെഷ്യൽ പോലീസില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. കൊയിലാണ്ടി റൂറൽ ക്യാമ്പിൽ മെക്കാനിക്കൽ വിങ്ങിൽ ജോലി ചെയ്യുകയാണ് ബേബി.

Advertisement

മിഡ്നൈറ്റ് യൂണിറ്റി റണ്ണിന്റെ അഞ്ചാമത് എഡിഷനാണ് ഇന്നലെ കണ്ണൂര്‍ കലക്ട്രേറ്റില്‍ വച്ച് നടന്നത്‌. ഇന്ത്യൻ ആർമി ടീം ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്‌.

Advertisement

Description: Kerala Police Team Winners in Uniform Category in Midnight Unit Run