അകലാപ്പുഴയോരത്ത് ഒത്തു ചേര്‍ന്ന് അവര്‍; കലാപരിപാടികളും ബോട്ട് യാത്രയുമെല്ലാമായി കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കുടുംബസംഗമം


Advertisement

കൊയിലാണ്ടി: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കുടുംബസംഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. അകലാപ്പുഴ വ്യൂ പാലസില്‍ നടന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.കുമാരന്‍ അധ്യക്ഷനായി.

സാഹിത്യകാരന്‍ യു.കെ.രാഘവന്‍, ഡോ. എം. മുരളീധരന്‍, വി.ടി.ജയരാജന്‍, ടി.രാജന്‍, മൂസ പന്തീരങ്കവ്, ഇ.ബാലന്‍, വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. നെല്ല്യാടി പുഴയിലൂടെ നടത്തിയ ബോട്ട് സവാരി കുടുംബസംഗമത്തിന്റെ മാറ്റ് കൂട്ടി.

Advertisement
Advertisement

Advertisement