ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


കീഴരിയൂര്‍: ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പെരുവാലിശ്ശേരി മീത്തല്‍ വിനീഷ് ആണ് മരണപ്പെട്ടത്. മുപ്പത്തിയാറ് വയസായിരുന്നു.

നാലുദിവസം മുമ്പാണ് വിനീഷ് ഖത്തറില്‍ മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അച്ഛന്‍: നാരായണന്‍. അമ്മ: ദേവി. സഹോദരിമാര്‍: ബീന, ബിന്ദു