പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു


നടുവണ്ണൂര്‍: കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് ആയിരുന്നു.

ഭര്‍ത്താവ്: പരേതനായ ടി.എം കുമാരന്‍. (അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്‌മെന്റ്, പാലക്കാട്).

മക്കള്‍: വത്സലാകുമാരി (റിട്ട. ഓവര്‍സിയര്‍, പി.ഡബ്യൂഡി), ടി.എം പുഷ്പ (റിട്ട. ഹെല്‍ത്ത് നേഴ്‌സ്, പുളിയഞ്ചേരി), ടി.എം നിര്‍മല (അധ്യാപിക ആഴ്ചവട്ടം ഹയര്‍ സെക്കന്ററി സ്‌കൂള്‍), ടി.എം അനീഷ് (ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍, റെയില്‍വേ, കണ്ണൂര്‍), ടി.എം അനിത.

മരുമക്കള്‍: വാസു, പരേതനായ മുകുന്ദന്‍, വിജയന്‍ പെരുവെട്ടൂര്‍, വിശ്വനാഥന്‍, ചെന്നൈ, ഗ്രീഷ്മ ( എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ് സുല്‍ത്താന്‍ ബത്തേരി).

സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍ അത്തോളി, ശങ്കരന്‍ കായണ്ണ (റിട്ട.ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് )കുമാരന്‍ കായണ്ണ, (റിട്ട. ഗുമസ്തന്‍). സഞ്ചയനം ശനിയാഴ്ച നടക്കും.