കടുത്ത വേനലിൽ കിളികൾക്ക് ദാഹജലമേകി കുരുന്നുകൾ; കാഞ്ഞിലശ്ശേരി ബോധി ബാലവേദിയിലെ കൂട്ടുകാർ വിവിധ ഇടങ്ങളിൽ കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചു


Advertisement

ചേമഞ്ചേരി: കടുത്ത വേനലിൽ കിളികൾക്ക് കുടിനീരേകി കുരുന്നുകൾ. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകരായ കുട്ടികളാണ് പക്ഷികൾക്ക് ദാഹജലമേകാനായി വിവിധ ഇടങ്ങളിൽ കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്.

Advertisement

പത്ത് കേന്ദ്രങ്ങളിലാണ് കുട്ടികൾ ഇത്തരം കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം ,ആവശ്യമായ തുടർപ്രവർത്തനങ്ങളും ബാലവേദി പ്രവർത്തകർ ഏറ്റെടുത്തു.

Advertisement

ബോധി ബാലവേദി യൂണിറ്റ് ഭാരവാഹികളായ ദേവാംഗ്, അയന എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. കിളികൾക്ക് കുടിനീർ പദ്ധതി പ്രശസ്ത സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ഡോ. എൻ.വി.സദാനന്ദൻ, സെക്രട്ടറി വിപിൻ ദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കാവ്യാലാപനം അരങ്ങേറി.

Advertisement