Tag: drinking water

Total 10 Posts

വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ഇനി കാത്തിരിക്കേണ്ട; കൊയിലാണ്ടി നഗരസഭയുടെ സമ്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്‌, മാര്‍ച്ചില്‍ വെള്ളം വീടുകളിലേക്ക്

കൊയിലാണ്ടി: നഗരസഭയുടെ സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി ഒടുവില്‍ യാഥാർഥ്യമാവുന്നു. വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള ജലവിതരണക്കുഴലുകള്‍ മണ്ണിനടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഏതാണ്ട് 44 ശതമാനം പ്രവൃത്തിളും പൂര്‍ത്തിയായിട്ടുണ്ട്. നഗരസഭയില്‍ മൊത്തം 364 കിലോമീറ്റല്‍ ദൂരത്തിലാണ് കുഴലുകള്‍ സ്ഥാപിക്കേണ്ടത്. ഏതാണ്ട് ഫെബ്രവരി, മാര്‍ച്ച് മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജലവിതരണം തുടങ്ങുമെന്നാണ് പ്രതീക്ഷ. ജലം ജീവാമൃതം പദ്ധതിയില്‍പ്പെടുത്തി

കൊയിലാണ്ടിയിൽ കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് പുഴയായി; ദേശീയപാതയിൽ ഗതാഗത തടസം (വീഡിയോ കാണാം)

കൊയിലാണ്ടി: കുടിവെള്ള പൈപ്പ് പൊട്ടി ദേശീയപാതയിൽ വെള്ളക്കെട്ട്. സിവിൽ സ്റ്റേഷന് സമീപം പന്തലായനി ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള വഴിയുടെ മുന്നിലായാണ് രാത്രി ഒമ്പതരയോടെ പൈപ്പ് പൊട്ടിയത്. റോഡിലാകെ വെള്ളം നിറഞ്ഞതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തെയും സാരമായി ബാധിച്ചു. സമീപത്തെ ഹോട്ടൽ, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം, വീട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കൊയിലാണ്ടി ഫയർ ഫോഴ്സും പൊലീസും

വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ

കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു (വീഡിയോ കാണാം)

തിക്കോടി: പള്ളിക്കര, മുക്കം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പൂർത്തീകരിച്ച മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത്

കടുത്ത വേനലിൽ കിളികൾക്ക് ദാഹജലമേകി കുരുന്നുകൾ; കാഞ്ഞിലശ്ശേരി ബോധി ബാലവേദിയിലെ കൂട്ടുകാർ വിവിധ ഇടങ്ങളിൽ കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചു

ചേമഞ്ചേരി: കടുത്ത വേനലിൽ കിളികൾക്ക് കുടിനീരേകി കുരുന്നുകൾ. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകരായ കുട്ടികളാണ് പക്ഷികൾക്ക് ദാഹജലമേകാനായി വിവിധ ഇടങ്ങളിൽ കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. പത്ത് കേന്ദ്രങ്ങളിലാണ് കുട്ടികൾ ഇത്തരം കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം ,ആവശ്യമായ തുടർപ്രവർത്തനങ്ങളും ബാലവേദി പ്രവർത്തകർ ഏറ്റെടുത്തു. ബോധി ബാലവേദി യൂണിറ്റ് ഭാരവാഹികളായ ദേവാംഗ്, അയന എന്നിവരുടെ

‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ

നന്തി മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള വിതരണ സംവിധാനം ഒരുക്കി പ്രവാസി കൂട്ടായ്മയായ കുവൈത്ത് സാന്ത്വനം കൾച്ചറൽ ഓർഗനൈസേഷൻ

നന്തി ബസാർ: ദേശീയപാതയിൽ നന്തി ടൗണിലുള്ള മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ആറ് മഹല്ലുകളുടെ പ്രവാസി കൂട്ടായ്മയായ കുവൈത്ത് സാന്ത്വൻം കൾച്ചറൽ ഓർഗനൈസേഷനാണ് പള്ളിയിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഒരുക്കിയത്. സംഘടന നടപ്പാക്കി വരുന്ന കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള വിതരണ സംവിധാനം സ്ഥാപിച്ചത്. കുടിവെള്ള

കുടിവെള്ളം കിട്ടാക്കനി, പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളം പോലും പണം കൊടുത്ത് വാങ്ങണം; കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്നുണ്ടാകുമെന്നറിയാതെ കൊയിലാണ്ടി നഗരസഭയിലെ പെരുങ്കുനി കോളനിക്കാർ

കൊയിലാണ്ടി: നഗരസഭ നാലാം വാര്‍ഡിലെ നെല്യാടി പെരുങ്കുനി കോളനിക്കാര്‍ക്ക് കുടിവെള്ളം കാലങ്ങളായി കിട്ടാക്കനിയാണ്. ശാശ്വതമായ ജല വിതരണ സംവിധാനത്തിനായി നീണ്ട നാളായുള്ള കാത്തിരിപ്പിലാണ് കോളനിയിലെ അന്‍പതിലധികം വീട്ടുകാര്‍. പലവീട്ടുകാരും വെള്ളം പണം കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്,കലക്കുവെള്ളം വരുന്ന ഒന്ന് രണ്ട് മാസങ്ങളില്‍ മാത്രമാണ് നഗരസഭ ടാങ്കര്‍ ലോറിയില്‍ കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. ബാക്കി സമയങ്ങളിലെല്ലാം കുടിക്കാനോ മറ്റ്

28 ലക്ഷം രൂപയുടെ കിണറും പമ്പ് ഹൗസും ഉണ്ട്, പക്ഷെ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല; മണ്ണാടിക്കുന്ന് വാസികളുടെ അവസ്ഥ ദയനീയം

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് കോളനിക്കാരുടെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. എൺപതോളം കുടുംബങ്ങളാണ് കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ പ്രയാസപ്പെടുന്നത്. കീഴരിയൂർ പഞ്ചായത്തിലെ ഉയർന്ന സ്ഥലമാണ് മണ്ണാടിക്കുന്ന്. ഇവിടെ താമസിക്കുന്നവരിൽ അധികവും കർഷക തൊഴിലാളികളാണ്.ഇനി കുടുംബങ്ങൾക്ക് ഒരു തുള്ളി കുടിവെള്ളം കിട്ടാൻ കിലോമീറ്ററോളം പോകേണ്ട അവസ്ഥയാണ്. 2013 ൽ കോളനിയിൽ കുടിവെള്ളം എത്തിക്കാൻ

കാലങ്ങളായുള്ള ആവശ്യമാണ്, നഗരസഭ ഇടപെട്ട് വെള്ളം എത്തിച്ച് തരണം കുടിവെള്ളം കിട്ടാതെ കൊല്ലം കുന്നിയോറമല നിവാസികള്‍

കൊയിലാണ്ടി: നഗരസഭ കുടിവെള്ളം എത്തിച്ച് നല്‍കണമെന്ന ആവശ്യവുമായി കൊല്ലം കുന്നിയോറമല നിവാസികള്‍. കൊയിലാണ്ടി 11 വാര്‍ഡിലെ നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ബുദ്ധിമുട്ടുന്നത്. ജലം അമൂല്യമാണ് അത് പാഴാക്കരുത്, അത് നല്ല പോലെ അറിയുന്ന ചിലരുണ്ട് ഇവിടെ, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ഇല്ലാതെ വലയുകയാണ് കുന്നിയോറമല നിവാസികള്‍. രണ്ട് കുടിവെള്ള പദ്ധതികളുണ്ടായിട്ടും കുന്നിയോറമല