സുരക്ഷാ സൗകര്യങ്ങല്‍ വിലയിരുത്തി കക്കയം ഡാം സൈറ്റ് ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചയ്ക്കുളളില്‍ തുറക്കും
ബാലുശ്ശേരി: കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചക്കുള്ളില്‍ തുറക്കുമെന്ന് വനംവകുപ്പ്. വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21 മുതലാണ് കക്കയം ഇക്കോ ടൂറിസം അടച്ചിട്ടത്. ഡാം സൈറ്റിലെത്തിയ വിനോദസഞ്ചാരികളായ യുവതിയെയും മകളെയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഡാം സൈറ്റ് റോഡിനു താഴെയായി താമസിക്കുന്നവര്‍ അധികവും വന്യമൃഗശല്യത്താല്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. കൂടാതെ വനംവകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കാതെ സഞ്ചാരികള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ വനത്തില്‍ വലി ചെച്ചെറിയുന്നതും മൃഗങ്ങളെ ടൂറിസം പരിസര പ്രദേശത്തേക്ക് ആകര്‍ഷിക്കാനിടയാക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സമീപത്ത് മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കാന്‍ തീരുമാനമുണ്ട്.