കോടിക്കല്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


നന്തിബസാര്‍: കോടിക്കലില്‍ യുവാവിനെ കാണാതായതായി പരാതി. കോടിക്കല്‍ കുന്നുമ്മല്‍ താഴെ ചക്കച്ചുറഴില്‍ ജാഫര്‍ (40) നെയാണ് കാണാതായത്.

കഴിഞ്ഞ മാസം 21 മുതലാണ് ഇയാളെ കാണാതായതെന്ന് ബന്ധുക്കള്‍ പറയുന്നു. നിലവില്‍ ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നു. രണ്ട് മാസത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയിട്ട് ഇരുപത് ദിവസമേ ആയിട്ടുളളൂവെന്ന് ഇയാളുടെ ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇതിന് മുന്‍പും ഇയാള്‍ കാണാതാവുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.
നമ്പര്‍: 9605502906, 9656125481, 9447233159.