നന്തി ബസാര്‍: അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ നന്തി സ്വദേശി ഇളയങ്ങാട്ട് നാസറിനെ അനുസ്മരിച്ചു. കടലൂര്‍ മുസ്ലീം അസോസിയേഷന്‍ യു.എ.ഇ. യും കടലൂര്‍ മൂവ്‌മെന്റ് ഫോര്‍ അച്ചീമെന്റും സംയുക്തമായി ചേര്‍ന്ന് അനുശേചന യോഗവും പ്രാര്‍ത്ഥനാ സദസ്സും നടത്തി.
അനുശോചന യോഗത്തില്‍ കെ.പി മൂസ്സ അധ്യക്ഷത വഹിച്ചു. നാസര്‍ സാഹിബിന്റെ വിയോഗത്തിലുള്ള കെ.കെ.എയുടെ അനുശോചനപ്രമേയം അഹമ്മദ് റംലി അവതരിപ്പിച്ചു,
ടി.കെ.നാസര്‍ ,അഹമ്മദ് റംലി, മെയോണ്‍ ഖാദര്‍ ,കാളിയേരി മൊയ്തു, എം.കെ മോഹനന്‍, ബാലന്‍ അമ്പാടി, റഫീക്ക് പുത്തലത്ത്, റഷീദ് മണ്ടോളി, കക്കുളം കൂഞ്ഞബ്ദുള്ള, റസല്‍ നന്തി, അബ് ഷാര്‍, ഷരീഫ് ദാരിമി, സിറാജ് കോടിക്കല്‍, വി.കെ.കെ.റാഷി, ഹനീഫ നിലയെടുത്ത്, വി.കെ.കെ. ഉമ്മര്‍, ബഷീര്‍ കൂരളി, അഷറഫ് മുക്കാട്ട,് ഇബ്രാഹിം കുട്ടി എരവത്ത്, മജീദ് കുണ്ടന്റവിടെ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.