പ്രോജക്ട് ഫെലോ, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം; അപേക്ഷിക്കാന്‍ മറക്കല്ലേ…


കോഴിക്കോട്: കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനായി അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണൽ തെറാപ്പിയിൽ ¸ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മേയ് 9 4 മണി്ക്ക് മുമ്പായി ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ്, കോഴിക്കോട് – 673008 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലോ സമർപ്പിക്കണം. ഫോൺ: 0495 2359352

ബൊട്ടാണിക്കൽ ഗാർഡനിൽ പ്രോജക്ട് ഫെലോ ഒഴിവ്

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ കരാർ വ്യവസ്ഥയിൽ പ്രോജക്ട് ഫെലോ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെയ് 5 രാവിലെ 10 മണിക്ക് നടക്കും. യോഗ്യത: ബോട്ടണിയിൽ ഫസ്റ്റ്ക്ലാസ്സോടുകൂടി ബിരുദാനന്തര ബിരുദം. വിവരങ്ങൾക്ക്  ഫോൺ : 0495-2430939.

[bot1]