തൊഴിലന്വേഷകരേ ഇതിലേ, ഇതിലേ… കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതളും എന്തെല്ലാമെന്ന് നോക്കാം

വെസ്റ്റ്ഹില്‍  ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലിക ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in

കോഴിക്കോട്‌ ജില്ലയില്‍ നടപ്പിലാക്കി വരുന്ന ജലശക്തി അഭിയാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജി.ഐ.എസ്‌ മാപ്പിംഗ്‌, വാട്ടര്‍ കണ്‍സര്‍വേഷന്‍ പ്ലാൻ എന്നിവ തയ്യാറാക്കുന്നതിന്‌ ജില്ലാ കലക്ടറുടെ കീഴില്‍ ഒരു ജി.ഐ.എസ്‌ എക്സ്പേര്‍ട്ടിനെ നിയമിക്കുന്നു. വാക്ക്‌ ഇന്‍ ഇന്‍റര്‍വ്യൂ ജൂലൈ 14ന്‌ രാവിലെ 10.30 ന്‌ ഭൂജല വകുപ്പ് ജില്ലാ ഓഫീസിൽ നടക്കും. വേതനം – 28,785/- രൂപ മാസവേതന അടിസ്ഥാനത്തില്‍ പരമാവധി 60 ദിവസത്തേക്ക്‌. യോഗ്യത: എര്‍ത്ത്‌ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, ഡിപ്ലോമ അല്ലെങ്കില്‍ പി ജി ഡിപ്ലോമ ഇൻ ജി.ഐ.എസ്‌, ജി.ഐ.എസ്‌ മാപ്പിംഗിനുളള മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസൽ പകര്‍പ്പുകളുമായി അന്നേ ദിവസം മേല്‍ പറഞ്ഞ ഓഫീസില്‍ ഹാജരാകേണ്ടതാണ്‌.

ജില്ലയിലെ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിലുള്ള കോടഞ്ചേരി, നന്മണ്ട, കട്ടിപ്പാറ പഞ്ചായത്തുകളിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഐ.എം.സി.എച്ച് ലുമുള്ള ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർമാരായി താൽക്കാലികമായി നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ്ഗ യുവതീ യുവാക്കളെയാണ് നിയമിക്കുക.

പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് 8-ാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 40നും മധ്യേ.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13500/ രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ജൂലൈ 11 ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952376364

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ ആറു മാസത്തേക്ക് ശമ്പള രഹിത അപ്രന്റീസ് (ലാബ് അറ്റൻഡർ) ആയി ജി.ഐ.എഫ്.ഡിയിൽ നിയമിക്കുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 10 നു രാവിലെ 10 മണിക്ക്  ഗവ: വനിത പോളിടെക്നിക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9048136208