താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് അപകടം. ചുരം ഇറങ്ങി വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്‌.

വയനാട് സ്വദേശികളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേരെ കാറില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്. കാര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ മുക്കത്ത് നിന്നും അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

പോലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.