കാർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
ഇടുക്കി: ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി.
Description: Husband escapes after leaving wife in crashed vehicle