മലാപ്പറമ്പ് ചേവരമ്പലം റോഡില്‍ വന്‍ ഗര്‍ത്തം, വെള്ളച്ചാട്ടംപോലെ വെള്ളം; സംഭവം കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന്
കോഴിക്കോട്: മലാപ്പറമ്പ് – ചേവരമ്പലം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ഗര്‍ത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാഗം തകര്‍ന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി. കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ഗര്‍ത്തം ഉണ്ടായത്.
വാട്ടര്‍ അതോറിറ്റി മലാപ്പറമ്പ് ടാങ്കില്‍ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. വൈകാതെ വാല്‍വ് അടച്ചു. സംഭവം നടന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോര്‍ഡൊന്നും വയ്ക്കാതിരുന്നതിനാല്‍ ഇരു വശത്തു കൂടി വാഹനങ്ങള്‍ പോവുന്നുണ്ടായിരുന്നു.
നൂറ് കണക്കിന് വാഹനം കടന്നുപോകുന്ന റോഡാണിത്. വലിയ ഗര്‍ത്തം ഉണ്ടായിട്ടും വാഹനങ്ങള്‍ റോഡിന്റെ ഇരു സൈഡുകളില്‍ കൂടി കടന്നുപോകുന്നു. അപകട സാധ്യത ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണം വേണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Summary: Huge crater on Malaparamba-Chevarambalam road, water like a waterfall