സംസ്ഥാനത്ത് കനത്ത മഴ: കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, മീന്‍ പിടിത്തത്തിന് വിലക്ക്


കോഴിക്കോട്: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോടിന്റെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തിരുവമ്പാടി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താമരശേരിയില്‍ മരംവീണ് വൈദ്യുതി തടസപ്പെട്ടു.