മത്സ്യ കൃഷി ഒരു മോഹമാണോ; ശാസ്ത്രീയ ശുദ്ധ ജല മത്സ്യകൃഷി,വിശാല കാർപ്പ് മത്സ്യ കൃഷി, ഒരു നെല്ലും ഒരു മീനും തുടങ്ങി വിവിധ പദ്ധതി ഒരുങ്ങുന്നു; ജനകീയ മത്സ്യകൃഷി പദ്ധതിയ്ക്ക് ജില്ലയിൽ നിന്നുള്ള അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം


കോഴിക്കോട്: മത്സ്യ കൃഷി മോഹമാണോ, ഈ അവസരം പാഴാക്കല്ലേ. ജനകീയ മത്സ്യകൃഷി അപേക്ഷ പദ്ധതിയിലേക്ക് ക്ഷണിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2022-23 പദ്ധതിയിലേയ്ക്കാണ് കോഴിക്കോട് ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്.

ശാസ്ത്രീയ ശുദ്ധ ജല മത്സ്യകൃഷി (കാർപ്പ്, തിലാപ്പിയ, ആസാം വാള) ശാസ്ത്രീയ ഓരുജല മത്സ്യകൃഷി (കരിമീൻ, പൂമീൻ), വിശാല കാർപ്പ് മത്സ്യ കൃഷി, ഒരു നെല്ലും ഒരു മീനും, ബയോഫ്ലോക്ക് (വനാമി, തിലാപ്പിയ), ആർ. എ. എസ്, ശുദ്ധ ജല കൂട് മത്സ്യ കൃഷി, ഓരുജല കൂട് മത്സ്യ കൃഷി എന്നിവയാണ് വിവിധ ഘടക പദ്ധതികൾ.

എല്ലാ ഘടക പദ്ധതികളുടേയും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കോഴിക്കോട് വെസ്റ്റ്ഹിൽ മത്സ്യ കർഷക വികസന ഏജൻസി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് മുപ്പത്തിന് വൈകിട്ട് 4.30 മണിയ്ക്ക് മുൻപായി നൽകേണ്ടതാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0495-2381430 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.