ബസ് ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കം; കൊടുവള്ളിയില്‍ വിവാഹ ആവശ്യത്തിനായി എത്തിയ ബസ്സിന് നേരെ പടക്കം എറിഞ്ഞ് ആക്രമണം, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്


Advertisement

കൊടുവള്ളി: കൊടുവള്ളിയില്‍ വിവാഹാവശ്യത്തിന് എത്തിയ വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം. ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ആക്രമണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആട് ഷമീര്‍, കൊളവായില്‍ അസീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബസിന് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ചതായും വിവരമുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Advertisement
Advertisement