കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസ്സിന് പണം കണ്ടെത്താനെന്ന് പ്രചാരണം; ഒരാള്‍ പോലീസ് പിടിയില്‍


കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന്‌ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദ പ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ(48) പേരിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ഇയാള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്. മഞ്ചേശ്വരത്തെ ഒരു വാട്‌സാപ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിപ്പിച്ചത്.

ഐ.ടി നിയമം, കലാപ ആഹ്വാനം, ഇന്ത്യന്‍ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.