സംഗീതവും നൃത്തവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ; ശ്രദ്ധേയമായി പ്രവാസി കൂട്ടായ്മ ‘പെരുമ’ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ പുതുവർഷാഘോഷം 


പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെയും തുറയൂർ, തിക്കോടി പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി നടത്തിയ പുതുവർഷാഘോഷം ദുബായിൽ നടന്നു. പുതുവത്സര തലേന്ന് ദുബായിലെ ക്രസന്റ് സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്.

കേരളത്തിലെ പ്രശസ്ത ബാൻഡ് ആയ ‘സോളോ ഓഫ് ഫോക്കി’ന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ അതുലും സംഘവും നയിച്ച നാടൻ പാട്ടുകൾ ഉൾപ്പെടെയുള്ള സംഗീത വിസ്മയം ഏറെ ആസ്വാദ്യകരമായി. ഡ്രീംസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന സിനിമാറ്റിക്ക് ഡാൻസും കുട്ടികളുടെ സിനിമറ്റിക് ഡാൻസും കാണികൾക്ക് വേറിട്ട അനുഭവമായി. യു.എ.യിലെ പൊതുവേദികളിൽ ശ്രദ്ധേയനായ വയലിനിസ്റ്റ് റൈഹാൻ റിയാസിന്റെ മനോഹരമായ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

ചടങ്ങിൽ പ്രോഗ്രാം ഡയറക്റ്റർ ഷാജി ഇരിങ്ങൽ അധ്യക്ഷനായി. പ്രവാസി എഴുത്തുകാരനായ ബഷീർ തീക്കോടി ആമുഖ പ്രഭാഷണം നടത്തി. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി മുഖ്യാതിഥിയായി. അതുൽ, അനൂപ് കിച്ചേരി എന്നിവർ സ്പോൺസർമാർക്കുള്ള ഉപഹാരവും കലാകാരൻന്മാർക്കുള്ള ഉപഹാരവും നൽകി.

പ്രമോദ് തിക്കോടി, ബിജു തിക്കോടി, സതീഷ് പള്ളിക്കര, റിയാസ് കാട്ടടി, എ.കെ.അബ്ദുറഹ്മാൻ, ഇസ്മയിൽ മേലടി ജ്യോതിഷ് ഇരിങ്ങൽ, മൊയ്തീൻ പട്ടായി, ഷഹനാസ് തിക്കോടി, ബഷീർ ഇശൽ, സുരേഷ് പള്ളിക്കര, സത്യൻ പള്ളിക്കര, കരീം വടക്കയിൽ, വേണു പുതുക്കുടി, അസീസ് ടി.പി, ശ്രീജേഷ് കൊടക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.