ഇവർ നാടിന്റെ അഭിമാനം; വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി പൊറ്റപ്പൊയില്‍ ഉണര്‍വ് വനിതാ സാംസ്‌കാരിക കൂട്ടായ്മ


കൊയിലാണ്ടി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പൊറ്റപ്പൊയില്‍ യൂനിറ്റിന്റെ ഭാഗമായ ഉണര്‍വ് വനിതാ സാംസ്‌കാരിക കൂട്ടായ്മ. സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര വിതരണവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു.


എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍, പൂക്കാട് കലാലയം നടത്തിയ ടി.പി.ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നക്ഷത്ര, ചെങ്ങോട്ട്കാവ് പഞ്ചായത്ത് ബാലസഭ ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പ്രണവ് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

ഉണര്‍വ് വനിതാ വായനാവേദിക്കു വേണ്ടി ജ്വാല ലൈബ്രറിയിലേക്കുള്ള അംഗത്വം സ്വീകരിക്കലും പുസ്തകവിതരണവും സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ദാമോദരന്‍ നിര്‍വഹിച്ചു. ജ്വാല സെക്രട്ടറി ശ്രീനിവാസന്‍ മാസ്റ്റര്‍, എം.നിഷിത്ത് കുമാര്‍, കെ.ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യോഗത്തിൽ രജനി.ടി.കെ സദനം അധ്യക്ഷത വഹിച്ചു. രാമായണത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് കെ.സുരഭി സംസാരിച്ചു. ബി.സന്ധ്യയുടെ ഇതിഹാസത്തിന്റെ ഇതളുകള്‍ എന്ന ഗ്രന്ഥത്തിന്റെ വായനാ അനുഭവം ദീപയും അനുശോചന പ്രമേയം സൂര്യയും അവതരിപ്പിച്ചു. യോഗത്തില്‍ ജയശ്രീ മനത്താനത്ത് സ്വാഗതവും സ്വാതി നന്ദിയും പറഞ്ഞു.

summary: Empowering Young Talents The Unarv Kootaima of Potapoil Demokram Mahila Association