സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി


Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂര്‍ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Advertisement

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Advertisement
Advertisement