കാളിയാട്ട മഹോത്സവത്തിന് മുന്‍പേ പിഷാരികാവ് ഊരുചുറ്റല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നഗരസഭയോട് ആവശ്യപ്പെട്ട് ഭക്തജന സമിതി യോഗം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് മുമ്പ് ക്ഷേത്രപരിസരത്തുള്ള റോഡുകളുടെയും ഊരുചുറ്റല്‍ റോഡിന്റെയും അറ്റകുറ്റപ്പണി നടത്തണമെന്ന് ഭക്തജന സമിതി യോഗം കൊയിലാണ്ടി നഗരസഭയോട് ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും പ്രയാസകരമാകുന്ന നിലയിലാണ് ക്ഷേത്രപരിസരത്തെ റോഡുകള്‍. ആയിരക്കണക്കിന് ഭക്തര്‍ ഉത്സവം കാണാനെത്തുന്ന ഇടമാണ് പിഷാരികാവ്. അതിനാല്‍ റോഡിന്റെ ശോചനീയാവസ്ഥ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഭക്തജന സമിതിയോഗം ചൂണ്ടിക്കാട്ടി.
പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കോടികള്‍ ചിലവഴിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നേതൃത്വം നല്‍കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.പ്രമോദ് കുമാറിനെയും ട്രസ്റ്റി ബോര്‍ഡിനെയും യോഗം അഭിനന്ദിച്ചു. സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷം വഹിച്ചു. ശിവദാസന്‍ പനച്ചിക്കുന്ന്, കെ.കെ.മനോജ്, ഷിനില്‍ കുമാര്‍ മുല്ലത്തടത്തില്‍, ഓട്ടൂര്‍ ജയപ്രകാശ്, പി.രാജന്‍, ടി.ടി.നാരായണന്‍, ബാലന്‍ പത്താലത്ത്, എ.ശ്രീകുമാരന്‍ നായര്‍, എം.രാജീവന്‍, കെ.കെ.മുരളീധരന്‍, ഗംഗാധരന്‍ ചെമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.