താമരശ്ശേരി തച്ചംപൊയില്‍ ഇന്നോവ കാര്‍ ഇടിച്ച് പരിക്കേറ്റ സംഭവം; യുവാവിന് ഒരുകോടി 12ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി


താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിലില്‍ ഇന്നോവ കാറിടിച്ച് പരിക്കേറ്റ യുവാവിന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. താമരശ്ശേരി തച്ചംപൊയില്‍ പുതിയ പറമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് സെക്കന്റ് അഡീഷണല്‍ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി ആര്‍.മധു വിധിച്ചത്.

2019 നവംബര്‍ ഒന്നിന് താമരശ്ശേരി തച്ചംപൊയിലില്‍ നടന്ന അപകടത്തില്‍ മുജീബിനെ ഇന്നോവ ഇടിച്ചായിരുന്നു അപകടം. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിധി പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത്.

ഹരജിക്കാരനുവേണ്ടി അഡ്വ.ബാബു. പി.ബെനഡിക്ട്, അഡ്വ.പി.പി.ലിനീഷ് എന്നിവര്‍ ഹാജരായി.