പലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവുമായി കീഴരിയൂരിലെ കോണ്‍ഗ്രസ്


കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍ മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ.ഗോപാലന്‍, കുറുമയില്‍ ബാബു മാസ്റ്റര്‍, കെ.കെ.ദാസന്‍, കെ.പി.സുലോചന ടീച്ചര്‍, സവിത നിരത്തിന്റെ മീത്തല്‍, കെ.ജലജ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.പി സ്വപ്നകുമാര്‍ സ്വാഗതവും കെ.എം വേലായുധന്‍ നന്ദിയും പ്രകാശിപ്പിച്ചു.