കൊയിലാണ്ടിയിലെ 21 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; 45ലിറ്റര്‍ ഉപയോഗശൂന്യമായ എണ്ണ നശിപ്പിച്ചു, നാല് കടകള്‍ക്ക് നോട്ടീസ്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ 21 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച പരിശോധന നടത്തി. ഹോട്ടലുകളും ബേക്കറി ഉല്പന്ന നിര്‍മ്മാണ യൂണിറ്റുകളും തട്ടുകടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഈ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിച്ചത്.

പലതവണ ഉപയോഗിച്ച എണ്ണ ഉപയോഗിച്ച് വീണ്ടും പാചകം ചെയ്യുന്നതായി പരിശോധനയില്‍ വ്യക്തമായ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇത്തരത്തിലുള്ള 25 ലിറ്ററോളം എണ്ണ പിടിച്ചെടുത്ത സ്ഥാപനത്തോട് പിഴ അടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊയില്‍ക്കാവിലെ ഒരു ഹോട്ടല്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കാലാവധി കഴിഞ്ഞ പാല്‍ സൂക്ഷിച്ച വെങ്ങളത്തെ ഒരു ഹോട്ടലിനെതിരെയും നടപടിയെടുത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.