Tag: food safety

Total 14 Posts

ഇന്ന് റെയ്ഡ് നടന്നത് കൊയിലാണ്ടിയിലെ നാല് ഹോട്ടലുകളില്‍; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ നോട്ടീസ് – വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് പിന്നാലെ കൊല്ലം ചിറ ഭാഗത്തെ ഹോട്ടലിലും റെയ്ഡ്. കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോര്‍ ഒ ക്ലോക്കില്‍ നടന്ന റെയ്ഡില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് ബാക്കിവന്ന ഭക്ഷ്യവിഭവങ്ങള്‍ ഇന്ന് ഉച്ച മുതല്‍ വിതരണം ചെയ്യാന്‍ തയ്യാറായ നിലയിലായിരുന്നു. പഴകിയ പൊറോട്ട, ചിക്കന്‍,

മായം കലർന്ന ശര്‍ക്കര കൊയിലാണ്ടിയിലും! സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ആറ് ചാക്ക് ശര്‍ക്കര നശിപ്പിച്ചു, സ്ഥാപനത്തിനെതിരെ നിയമനടപടി

കൊയിലാണ്ടി: സുരക്ഷിതമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞ കൊയിലാണ്ടിയിലെ കടയില്‍ നിന്ന് പിടിച്ചെടുത്ത ആറ് ചാക്ക് ശര്‍ക്കര നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗമാണ് നടപടിയെടുത്തത്. സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സെപ്റ്റംബറില്‍ സ്ഥാപനത്തില്‍ നിന്നും ശര്‍ക്കരയുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ആറ് ചാക്ക് ശര്‍ക്കര ഫ്രീസ് ചെയ്ത് വെച്ചതായിരുന്നു. പരിശോധനയില്‍ ശര്‍ക്കരയില്‍ കളര്‍ ചേര്‍ത്തതായും സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍

കൊയിലാണ്ടിയിലെ 21 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; 45ലിറ്റര്‍ ഉപയോഗശൂന്യമായ എണ്ണ നശിപ്പിച്ചു, നാല് കടകള്‍ക്ക് നോട്ടീസ്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ 21 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച പരിശോധന നടത്തി. ഹോട്ടലുകളും ബേക്കറി ഉല്പന്ന നിര്‍മ്മാണ യൂണിറ്റുകളും തട്ടുകടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഈ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിച്ചത്. പലതവണ ഉപയോഗിച്ച എണ്ണ ഉപയോഗിച്ച് വീണ്ടും പാചകം ചെയ്യുന്നതായി പരിശോധനയില്‍ വ്യക്തമായ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇത്തരത്തിലുള്ള

കൊയിലാണ്ടി ഹാര്‍ബറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; നാല് ബോക്‌സുകളിലായി സൂക്ഷിച്ച അമോണിയം കലര്‍ന്ന 130കിലോ തെരണ്ടി പിടിച്ചെടുത്ത് നശിപ്പിച്ചു

കൊയിലാണ്ടി: ഹാര്‍ബറില്‍ ഇന്ന് പുലര്‍ച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പരിശോധനയില്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന 130കിലോ പഴകിയ തെരണ്ടി പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് ബോക്‌സുകളിലായാണ് തെരണ്ടി ഹാര്‍ബറിലെത്തിച്ചത്. ഹാര്‍ബറിലേക്ക് ഇത് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ തെരണ്ടിയില്‍ അമോണിയത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ മുമ്പില്‍ വീണ്ടും പരിശോധന നടത്തി അമോണിയം

കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; കൃത്രിമ നിറം ചേര്‍ത്തുവെന്ന് സംശയിക്കുന്ന 178 കിലോ ശര്‍ക്കര പിടിച്ചെടുത്തു

കൊയിലാണ്ടി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 178 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു. കൃത്രിമ നിറം ചേർത്തുവെന്ന സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാനായി ശർക്കര വിദഗ്ധ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു. അടുത്ത ദിവസം മാത്രമേ പരിശോധനാഫലം ലഭിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിശോധനയുടെ

കൊല്ലത്ത് പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍ കണ്ടെത്തി; സംസ്ഥാനവ്യാപകമായ പരിശോധന ആരംഭിച്ചു

കോഴിക്കോട്: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായ പരിശോധന ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. അടുത്തിടെ രൂപീകരിച്ച സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ

ഭക്ഷണം പാകം ചെയ്യുമ്പോള്‍ വേണം നല്ല ശ്രദ്ധ; മൂടാടിയില്‍ ദേവാലയ ഭാരവാഹികള്‍ക്കും പാചകതൊഴിലാളികള്‍ക്കുമായി ഭക്ഷ്യ സുരക്ഷ ശില്‍പശാല സംഘടിപ്പിച്ചു

മൂടാടി: മൂടാടി പഞ്ചായത്തില്‍ ഭക്ഷ്യ സുരക്ഷ ശില്‍പശാല സംഘടിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം നടത്തുമ്പോഴും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചും ശില്പ ശാലയില്‍ വിശദീകരിച്ചു. പഞ്ചായത്തിലെ ക്ഷേത്രം- പള്ളി ഭാരവാഹികള്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നവര്‍, പാചക തൊഴിലാളികള്‍ എന്നിവര്‍ക്കായാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്യത്തില്‍ ശില്പ ശാല സംഘടിപ്പിച്ചത്. പകര്‍ച്ച വ്യാധികളും ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പകരനിടയുള്ള

കൊയിലാണ്ടിയിലെ നാല് ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്തത് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍; മുന്നറിയിപ്പുമായി നഗരസഭ ആരോഗ്യവിഭാഗം- വീഡിയോ കാണാം

കൊയിലാണ്ടി: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗിച്ച് ബാക്കിവന്നശേഷം വീണ്ടും ഉപയോഗിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷ്യസാമഗ്രികളും. ഗാമ കിച്ചന്, ഹലീം, എം.ആര്‍ റസ്റ്റോറന്റ്, ഫ്രൂട്ടീസ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്ത്. രാവിലെ ഏഴ് മണി മുതല്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ്

കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന; നാല് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലിം, എം.ആര്‍ റസ്റ്റോറന്റ്, ഫ്രൂടീസ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗിച്ച് ബാക്കിവന്നശേഷം വീണ്ടും വിളമ്പുന്നതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്. രാവിലെ ഏഴ് മണി മുതല്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഹെല്‍ത്ത്

പഴകിയ അൽഫാം ചിക്കൻ, മന്തി റൈസ്, വൃത്തിയില്ലായ്മ; പയ്യോളിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, പിടിവീണത് മൂന്ന് ഹോട്ടലുകള്‍ക്ക്

പയ്യോളി: നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ പയ്യോളിയിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ടൗണിലെ പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നെണ്ണത്തിനാണ് പിടിവീണത്. അജ്‌വ ഫാസ്റ്റ്‌ ഫുഡ്, പയ്യോളി ചിക്കൻ, ശബരി ഹോട്ടൽ എന്നവയ്ക്കാണ് നോട്ടീസ് നല്‍കിയത്. അജ്‌വയില്‍ നിന്ന്  പഴകിയ അൽഫാം ചിക്കനും  മന്തി റൈസും പിടികൂടി. ഉള്ളി കഴുകാതെ പാചകത്തിനെടുക്കുന്നതായി വ്യക്തമായതോടെയാണ്