ഭക്ഷണം പാകം ചെയ്യുമ്പോള്‍ വേണം നല്ല ശ്രദ്ധ; മൂടാടിയില്‍ ദേവാലയ ഭാരവാഹികള്‍ക്കും പാചകതൊഴിലാളികള്‍ക്കുമായി ഭക്ഷ്യ സുരക്ഷ ശില്‍പശാല സംഘടിപ്പിച്ചു


മൂടാടി: മൂടാടി പഞ്ചായത്തില്‍ ഭക്ഷ്യ സുരക്ഷ ശില്‍പശാല സംഘടിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം നടത്തുമ്പോഴും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചും ശില്പ ശാലയില്‍ വിശദീകരിച്ചു.

പഞ്ചായത്തിലെ ക്ഷേത്രം- പള്ളി ഭാരവാഹികള്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നവര്‍, പാചക തൊഴിലാളികള്‍ എന്നിവര്‍ക്കായാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്യത്തില്‍ ശില്പ ശാല സംഘടിപ്പിച്ചത്. പകര്‍ച്ച വ്യാധികളും ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പകരനിടയുള്ള സാഹചര്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആരാധനാലയങ്ങളിലെയും ചടങ്ങുകളിലെയും ഭക്ഷണ വിതരണം ആരോഗ്യവിഭാഗത്തിന്റ നിരീക്ഷണത്തില്‍ നടത്താനും തീരുമാനമായി. മൂടാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്ക ലോ ഓഫീസര്‍ ജീന എലിസബത്ത്, ഫുഡ് സേഫ്റ്റി ഓഫിസര്‍ ജി തു, ജെ.എച്ച്.ഐ. സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം.ഗിരീഷ് സ്വാഗതം പറഞ്ഞു.