വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാര്‍ച്ച് ആറിന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

യോഗ്യത: സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. ഏകീകൃത ശമ്പളം: 14,700 രൂപ, പ്രായ പരിധി: 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍- 0495-2923213.