താമരശ്ശേരിയില്‍ പതിനാറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍


താമരശ്ശേരി: പോക്‌സോ കേസില്‍ താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. പതിനാറുകാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പുതുപ്പാടി കക്കാട് ഉമ്മിണിക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റെയ്ജാസ് (20) ആണ് കേസില്‍ അറസ്റ്റിലായത്.

ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) യില്‍ ഹാജരാക്കിയ മുഹമ്മദിനെ റിമാന്‍ഡ് ചെയ്തു.