കൊയിലാണ്ടിയില്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; വയോധികനെതിരെ കേസ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പീഡനത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. ഭിന്നശേഷിക്കാരനായ യുവാവിനെ വീടിനടുത്തുള്ള ഇടവഴിയില്‍വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. അറുപതുകാരനെതിരെയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വയോധികനെതിരെ പൊലീസ് കേസെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സെക്ഷന്‍ 377 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.


Film News: ബോക്‌സ് ഓഫീസ് കീഴടക്കാനായി ദളപതിയുടെ ‘വാരിസ്’ നാളെ എത്തും; കേരളത്തില്‍ നാനൂറില്‍ അധികം തിയേറ്ററുകളില്‍ റിലീസ്, ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…