വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മുചുകുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. മരളൂര്‍ ക്ഷേത്രത്തിന് സമീപം ആന മഠത്തില്‍ സഖീഷിന്റെ ബൈക്കാണ് കാണാതായത്.

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹീറോ ഗ്ലാമര്‍ KL 56 X 661 എന്ന ബൈക്കാണ് മോഷണം പോയത്. ഇന്ന് ഉച്ചയ്ക്ക് 2.30 യ്ക്കും 4 നും ഇടയിലാണ് ബൈക്ക് കാണാതായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഒരു ആവശ്യത്തിനായി കൊയിലാണ്ടി വരെ പോയിരുന്നതായും തിരിച്ച് നാല് മണിക്ക് വീട്ടില്‍ എത്തിയപ്പോള്‍ മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കാണാതാവുകയായിരുന്നെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. ഫോണ്‍: 7736920279.