നന്തിയിൽ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; തീ അണിച്ചത് രണ്ടു മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ


കൊയിലാണ്ടി: കൊയിലാണ്ടി: നന്തിയിൽ തേങ്ങാകൂടക്ക് തീപിടിച്ചു. നന്തി നാരങ്ങോളികുളം പടിക്കൽ ഇബ്രാഹിമിന്റെ വീടിന്റെ മുകൾ നിലയിലുള്ള തേങ്ങാ പുരയ്ക്കാണ് തീപിടിച്ചത്. വീടിന്റെ മുകൾ nila തീ അണച്ചത് ഏറെ പരിശ്രമത്തിനൊടുവിൽ.

ഇന്നു വൈകുന്നേരം 7 മണിയോടു കൂടെയാണ് സംഭവം. വിറക് പുരയ്ക്കടുത്തുണ്ടായിരുന്ന കടന്നൽ കൂടിനു തീയിട്ടതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപിയുടെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്.

ഇടുങ്ങിയ വഴിയായതിനാൽ സേനയുടെ വാഹനം സംഭവസ്ഥലത്തേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായി. സംഭവ സ്ഥലത്തെത്തിയ ഉടനെ തന്നെ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടു മണിക്കൂറോളം കഠിനപ്രയത്നം ചെയ്താണ് തീയണക്കാൻ സാധിച്ചത്. തേങ്ങാക്കൂടിൽ സൂക്ഷിച്ചിരുന്ന തേങ്ങകളും വിറകുകളും മുഴുവനായി പുറത്തേക്ക് മാറ്റി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ.എം, ശ്രീരാഗ് എം.വി, അമൽരാജ് ഓ.കെ,ഷാജു കെ, റഷീദ് കെ.പി, സത്യൻ ഹോംഗാർഡ് സുജിത്ത് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.